'തേടിയവള്ളി കാലിൽ ചുറ്റി'; ദിലീപിന്റെ ഫോണില്‍ സന്ദേശം; ബിജെപി നേതാവിന്റെ ശബ്ദ സാമ്പിൾ ശേഖരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 21st July 2022 09:25 AM |
Last Updated: 21st July 2022 09:25 AM | A+A A- |

ദിലീപ്/ ഫയൽ ചിത്രം
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തൃശൂരിലെ ബിജെപി നേതാവ് ഉല്ലാസ് ബാബുവിന്റെ ശബ്ദസാമ്പിൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ദിലീപിന്റെ ഫോണിൽ കണ്ടെത്തിയ 'തേടിയവള്ളി കാലിൽ ചുറ്റി' എന്ന ശബ്ദസന്ദേശത്തിന്റെ ഉടമയെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
കേസിലെ വിചാരണ നടപടികളുമായി ബന്ധപ്പെട്ടാണ് ഈ പരാമർശം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഡിലീറ്റ് ചെയ്യപ്പെട്ടിരുന്ന സന്ദേശം ഫോറൻസിക് പരിശോധനയിലാണ് വീണ്ടെടുത്തത്. ഇത് ആരുടെ ശബ്ദമാണെന്ന് കണ്ടെത്താൻ ആദ്യം അന്വേഷണ സംഘത്തിനു കഴിഞ്ഞിരുന്നില്ല.
ദിലീപിന്റെ ഫോണിൽ നിന്ന് മറ്റു ചില ഓഡിയോകളും കണ്ടെത്തിയിരുന്നു. ഇതിൽ ഒന്നിൽ ഒരു സ്വാമിയെ കുറിച്ച് പറയുന്നുണ്ടായിരുന്നു. ഈ സ്വാമിയെ കണ്ടെത്തിയ അന്വേഷണ സംഘം അദ്ദേഹത്തെ കണ്ട് മൊഴിയെടുത്തപ്പോഴാണ് ഉല്ലാസ് ബാബുവിന്റെ പേര് പറഞ്ഞത്.
ഈ വാര്‍ത്ത കൂടി വായിക്കാം
മത്സരയോട്ടത്തിന് ഇടയിലെ അപകടം; ഥാര്‍ ഡ്രൈവര്‍ അറസ്റ്റില്‍, മനപൂര്‍വമായ നരഹത്യക്ക് കേസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ