രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി, ഫോൺ ചെയ്തുകൊണ്ടിരുന്ന വീട്ടമ്മയെ കത്തികാട്ടി പീഡിപ്പിക്കാൻ ശ്രമം, പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th July 2022 09:23 AM  |  

Last Updated: 29th July 2022 09:23 AM  |   A+A-   |  

rape

പ്രതീകാത്മക ചിത്രം

 

തൃശൂർ : രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി പരാതി. ബുധനാഴ്ച രാത്രി 10.30-നാണ് സംഭവം. മാള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

രാത്രി വീടിനുപുറത്തെ അടുക്കളപ്പുരയില്‍നിന്ന് സംസ്ഥാനത്തിന് പുറത്തുള്ള ഭര്‍ത്താവിനോട് ഫോണില്‍ സംസാരിക്കുകയായിരുന്നു ഇവർ. ഫോണ്‍ വെച്ചശേഷം തൊട്ടടുത്ത് ഒരാള്‍ നില്‍ക്കുന്നതാണ് കണ്ടത്. മഴക്കോട്ട് ധരിച്ച ഇയാൾ ആരാണെന്ന് ചോദിച്ചപ്പോള്‍ മുടിയില്‍ കുത്തിപ്പിടിച്ച് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ഇതിനിടെ കൈയില്‍ കത്തികൊണ്ട് മുറിവേറ്റു. 

മുഖത്ത് അടിച്ചശേഷം എടുത്ത് അകത്തേക്ക് കൊണ്ടുപോയി അതിക്രമത്തിന് ശ്രമിച്ചു. ഇതിനിടെ രക്ഷപ്പെട്ട് വീടിന്റെ പിന്നില്‍ ചെടികള്‍ക്കിടയില്‍ ഒളിക്കുകയായിരുന്നുവെന്ന് വീട്ടമ്മ പൊലീസിനോട് പറ‍ഞ്ഞു. പിന്നീട് അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. വിരലടയാള വിദഗ്ധരും പൊലീസ് നായയും തെളിവെടുപ്പ് നടത്തി. 

അക്രമിക്ക് 50 വയസ്സ് തോന്നുമെന്നും മുന്‍പരിചയമില്ലെന്നും വീട്ടമ്മ പറഞ്ഞു. സംഭവത്തിന് കുറച്ചുമുമ്പ് മൂന്നു കിലോമീറ്റര്‍ മാറി ഒരു വീട്ടില്‍ മഴക്കോട്ട് ധരിച്ച അജ്ഞാതനായ ആളെത്തിയതായും പറയപ്പെടുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പ്രണയം നടിച്ച് 17കാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; യുവാവ് പിടിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ