വീട്ടമ്മയെ കാണാനില്ല, പുഴയിൽ ചാടിയെന്ന് ബന്ധുക്കൾക്ക് സംശയം; തെരച്ചിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th July 2022 06:35 AM  |  

Last Updated: 30th July 2022 06:36 AM  |   A+A-   |  

drawned

ഫയല്‍ ചിത്രം

 

മൂന്നാർ; വീട്ടമ്മ പുഴയില്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്ന് തെരച്ചിൽ. മൂന്നാർ ചൊക്കനാട് എസ്‌റ്റേറ്റ് സ്വദേശിയായ മുത്തുമാരിയെയാണ് (68) ആണ് കാണാതായത്. തുടർന്ന് പുഴയിൽ ചാടിയെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് മൂന്നാര്‍ പൊലീസിന്റെയും അഗ്നിശമനസേനയുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടങ്ങിയത്. 

മൂന്നാര്‍ എഎല്‍പി സ്‌കൂള്‍ അധ്യാപകനായ മകന്‍ ഗണേഷന്റെ പരാതിയെ തുടര്‍ന്നാണ് തിരച്ചില്‍. കഴിഞ്ഞ ദിവസം രാത്രി മുതലാണ് കാണാതായത്. രണ്ടു ദിവസങ്ങളായി മേഖലയില്‍ ശക്തമായ മഴ പെയ്തതു മൂലം പുഴയില്‍ ഒഴുക്ക് ശക്തമായിരുന്നു. ഒഴുക്കില്‍പ്പെട്ടിരിക്കാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പരാതിയില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

മധ്യവയസ്‌കയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ആഭരണങ്ങള്‍ കവര്‍ന്നു; റോഡില്‍ ഉപേക്ഷിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ