രാത്രിയിലും ഇന്‍ക്വസ്റ്റ് നടത്താം, നാലുമണിക്കൂറിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കണം: പുതിയ മാര്‍ഗനിര്‍ദേശവുമായി ഡിജിപി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st June 2022 07:52 PM  |  

Last Updated: 01st June 2022 07:52 PM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: അസ്വാഭാവിക മരണങ്ങളില്‍ രാത്രിയിലും ഇന്‍ക്വസ്റ്റ് നടത്താമെന്ന് ഡിജിപിയുടെ മാര്‍ഗ നിര്‍ദേശം. മരണം നടന്ന് നാല് മണിക്കൂറിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കണം. ഇന്‍ക്വസ്റ്റിന് എസ്എച്ച്ഒമാര്‍ നടപടി സ്വീകരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇന്‍ക്വസ്റ്റിന് കൂടുതല്‍ സമയം ആവശ്യമായി വന്നാല്‍ അത് കൃത്യമായി രേഖപ്പെടുത്തണം. പോസ്റ്റ്‌മോര്‍ട്ടത്തിന് മൃതദേഹം അയക്കുന്നതില്‍ കാലതാമസം വരുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ ജില്ലാ പൊലീസ് മേധാവിമാരുടെ നിരീക്ഷണം ആവശ്യമാണെന്നും ഡിജിപിയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ വൈകീട്ട് 6നു ശേഷം ഇന്‍ക്വസ്റ്റ് പതിവല്ല.

ഈ വാർത്ത കൂടി വായിക്കാം 

പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇഡി നടപടി; 23 അക്കൗണ്ടുകള്‍ മരവിപ്പിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ