ഇന്നും ആയിരം കടന്നു; സംസ്ഥാനത്ത് 1,278 പേർക്ക് കോവി‍ഡ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd June 2022 07:16 PM  |  

Last Updated: 02nd June 2022 07:16 PM  |   A+A-   |  

covid situation in kerala

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ആയിരം കടന്ന് കോവി‍ഡ് രോ​ഗികൾ. തുടർച്ചയായി മൂന്നാം ദിവസമാണ് കോവിഡ് കേസുകൾ ആയിരത്തിന് മുകളിൽ റിപ്പോർട്ട് ചെയ്യുന്നത്. 

ഇന്ന് 1,278 പേർക്കാണ് രോ​ഗം. ഏറ്റവും കൂടുതൽ രോ​ഗികൾ എറണാകുളം ജില്ലയിലാണ്. 407 കേസുകളാണ് ഇന്ന് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. 

കോവിഡ് ബാധിച്ച് ഇന്ന് ഒരാൾ മരിച്ചു. അതേസമയം ഇന്നലത്തെ അപേക്ഷിച്ച് രോ​ഗികളുടെ എണ്ണത്തിൽ ഇന്ന് നേരിയ കുറവുണ്ട്. 

ഈ വാർത്ത കൂടി വായിക്കാം 

ബ്രേസ്‌ലെറ്റ്‌ ധരിച്ച് എത്തി; വിദ്യാർത്ഥിക്ക് മദ്രസ അധ്യാപകന്റെ ക്രൂര മർദ്ദനം; കേസ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ