ബ്രേസ്‌ലെറ്റ്‌ ധരിച്ച് എത്തി; വിദ്യാർത്ഥിക്ക് മദ്രസ അധ്യാപകന്റെ ക്രൂര മർദ്ദനം; കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd June 2022 06:14 PM  |  

Last Updated: 02nd June 2022 06:14 PM  |   A+A-   |  

teacher

മർദ്ദനത്തിൽ കുട്ടിയ്ക്കേറ്റ പരിക്ക്

 

തൃശൂർ: എരുമപ്പെട്ടി പഴവൂരിൽ വിദ്യാർത്ഥിക്ക് മദ്രസ അധ്യാപകൻ്റെ  ക്രൂര മർദ്ദനം. സംഭവത്തിൽ പഴവൂർ ജുമാ മസ്ജിദ് മദ്രസ സദർ വന്ദേരി ഐരൂർ സ്വദേശി ഖാസിം സഖാഫിക്കെതിരെ എരുമപ്പെട്ടി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസമാണ് പഴവൂർ സ്വദേശിയായ 14 കാരൻ മദ്രസ അധ്യാപകൻ്റെ ക്രൂര മർദ്ദനത്തിന് ഇരയായത്. 

പള്ളി ദർസ് വിദ്യാർത്ഥിയായ കുട്ടി കൈയിൽ വെള്ളിയുടെ ബ്രേസ്‌ലെറ്റ്‌ ധരിച്ച് ക്ലാസിലെത്തിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. ഇതു ചോദ്യം ചെയ്തപ്പോൾ തൻ്റെ പിതാവ് പറഞ്ഞാണ് ബ്രേസ്‌ലെറ്റ്‌ ധരിച്ചതെന്ന് കുട്ടി അറിയിച്ചു. ഇതിനെ തുടർന്ന് അധ്യാപകൻ കുട്ടിയെ കഴുത്തിൽ കുത്തിപ്പിടിച്ച് വടി ഉപയോഗിച്ച്  ക്രൂരമായി മർദ്ദിക്കുകയായിരുന്നു. 

കഴുത്തിലും ശരീരമാസകലവും അടിയേറ്റ് മുറിവ് പറ്റിയ വിദ്യാർത്ഥിയെ ആദ്യം വടക്കാഞ്ചേരി സർക്കാർ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് കേസെടുക്കുകയായിരുന്നു. അതേസമയം  കുട്ടിയെ മർദ്ദിച്ച സംഭത്തിൽ അധ്യപകനെ മഹല്ല് കമ്മറ്റി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

ഈ വാർത്ത കൂടി വായിക്കാം 

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍; നാളെ ഒപി ബഹിഷ്‌കരിക്കുമെന്ന് ഡോക്ടര്‍മാര്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ