കെഎസ്ആര്‍ടിസിയില്‍ വീണ്ടും സമരം; ഈ മാസം ആറുമുതല്‍ പണിമുടക്ക് പ്രഖ്യാപിച്ച് യൂണിയനുകള്‍

ശമ്പള വിതരണം അനിശ്ചിതത്വത്തിലായതോടെ തൊഴിലാളികള്‍ വീണ്ടും സമരം പ്രഖ്യാപിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ വീണ്ടും സമരത്തിലേക്ക്. ശമ്പള വിതരണം അനിശ്ചിതത്വത്തിലായതോടെ തൊഴിലാളികള്‍ വീണ്ടും സമരം പ്രഖ്യാപിച്ചു. ഈ മാസം ആറുമുതല്‍ സമരം ചെയ്യുമെന്നാണ് സംഘടനകള്‍ പ്രഖ്യാപിച്ചത്. 

ഗതാഗതസെക്രട്ടറിയും കെ എസ്ആര്‍ടിസി എംഡിയുമായ ബിജു പ്രഭാകര്‍ വിളിച്ച യോഗത്തില്‍ ശമ്പള വിതരണം സംബന്ധിച്ച് കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ആരോപിച്ച് തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ ഇറങ്ങിപ്പോയി. തുടര്‍ന്ന് വെവ്വേറെ സമരം പ്രഖ്യാപിക്കുകയായിരുന്നു. 

അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കാനാകുമോ എന്ന് യൂണിയന്‍ നേതാക്കള്‍ ചോദിച്ചു. എന്നാല്‍ 19 ന് മാത്രമേ ശമ്പളം നല്‍കാനാകൂ എന്നാണ് എംഡി അറിയിച്ചതെന്ന് യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു. മെയില്‍ 193 കോടി രൂപയുടെ റെക്കോഡ് വരുമാനമാണ് ലഭിച്ചത്. 

സംസ്ഥാന സര്‍ക്കാര്‍ 50 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നിട്ടും മറ്റെല്ലാ ബാധ്യതകളും കൊടുത്തു തീര്‍ത്തശേഷമേ ശമ്പളം നല്‍കൂ എന്ന മാനേജ്‌മെന്റിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ അഭിപ്രായപ്പെട്ടു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com