അങ്കണവാടിയിൽ നിന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; ജീവനക്കാരെ സസ്പെൻഡ് ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th June 2022 07:43 AM  |  

Last Updated: 05th June 2022 07:43 AM  |   A+A-   |  

food

പ്രതീകാത്മക ചിത്രം

 

കൊല്ലം; അങ്കണവാടിയിൽ നിന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. അങ്കണവാടി വർക്കർ ഉഷാകുമാരിയെയും ഹെൽപ്പർ സജ്‌ന ബീവിയെയും സസ്‌പെൻഡ് ചെയ്‌തു. ചൈൽഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫിസറുടേതാണ് നടപടി.

കൊല്ലം കല്ലുവാതുക്കൽ അങ്കണവാടിയിൽ നിന്ന് ഭക്ഷണം കഴിച്ച നാലു കുട്ടികളാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയത്. അന്വേഷണത്തിൽ ഉഷയും സജ്നയും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അങ്കണവാടിയിൽനിന്നു ഭക്ഷണം കഴിച്ചാണു കുട്ടികൾക്ക് അവശത അനുഭവപ്പെട്ടതെന്നു രക്ഷിതാക്കൾ ആരോപിച്ചിരുന്നു.  

ഈ വാർത്ത കൂടി വായിക്കൂ

കരച്ചിൽ കേട്ടാണ് പുറത്തിറങ്ങിയത്, കണ്ടത് പശുവിനെ ലൈംഗികമായി പീഡിപ്പിക്കുന്നത്; 22കാരൻ അറസ്റ്റിൽ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ