പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസ്; പിതാവിന് 20 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2022 09:58 PM  |  

Last Updated: 07th June 2022 09:58 PM  |   A+A-   |  

molestation of minor daughter

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 20 വർഷം കഠിന തടവും 50000 രൂപ പിഴയും. ഇടുക്കി എഴുകുംവയൽ സ്വദേശിയാണ് കേസിലെ പ്രതി. കട്ടപ്പന പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 

പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി ശിക്ഷ അനുഭവിക്കണം. നെടുംകണ്ടം സിഐയായിരുന്ന പികെ ശ്രീധരൻ 2020ൽ ഫയൽ ചെയ്ത പോക്സോ കേസിലാണ് സുപ്രധാന വിധി ഉണ്ടായത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ സുസ്മിത ജോൺ ഹാജരായി.

ഈ വാർത്ത കൂടി വായിക്കൂ

എംഡിഎംഎയുമായി കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍
 
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ