തൃശൂർ: വിമാനത്താവളങ്ങളിൽ ചായക്ക് വീണ്ടും വില ഉയർന്നത് ചോദ്യം ചെയ്ത് നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച് സുപ്രീംകോടതി. 3 വർഷം മുൻപ് പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് വില കുറപ്പിച്ചിരുന്നു. എന്നാൽ കോവിഡ് കാലത്തിന്റെ മറവിൽ വീണ്ടും വില കൂട്ടിയെന്നാണു പരാതി.
ഒരു ചായയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ജിഎസ്ടി ഉൾപ്പെടെ 10 രൂപ ഈടാക്കിയതിന്റെ ബില്ല് സഹിതം പൊതുപ്രവർത്തകൻ ഷാജി ജെ കോടങ്കണ്ടത്ത് സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചച്ചത്. 2019ലാണ് ഇതേ വിഷയത്തിൽ ഷാജി പ്രധാനമന്ത്രിക്ക് പരാതി നൽകിയത്.
ഷാജിയുടെ പരാതിയിൽ അമിതവില നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് എയർപോർട്ട് അധികൃതർക്കു നിർദേശം നൽകി. ഇതോടെ ടെർമിനലിനകത്തും പുറത്തും ചായയ്ക്കു 15 രൂപയും കാപ്പിക്ക് 20 രൂപയും കടിക്ക് 15 രൂപയുമായി വില. നെടുമ്പാശേരി, കണ്ണൂർ, കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ ഈ വില നടപ്പാക്കി.
ന്യായവിലയ്ക്കു ചായയും കാപ്പിയും ലഭ്യമാക്കാൻ വെൻഡിങ് മെഷീനുകൾ എയർപോർട്ടുകളിൽ സ്ഥാപിക്കാനും പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിരുന്നു. എന്നാൽ, മെഷീനുകൾ ഒരു വിമാനത്താവളത്തിലും കൊണ്ടുവന്നില്ല. ചില വിമാനത്താവളങ്ങളിൽ ഇത് 250 രൂപ വരെ ആണ്.
ഈ വാർത്ത കൂടി വായിക്കൂ
'പഴയ വീഞ്ഞ് പുതിയ കുപ്പി; ഇപ്പോൾ അവതരിപ്പിക്കപ്പെട്ട കഥകൾ കേരള ജനത പുച്ഛിച്ചു തള്ളിയത്'- കോടിയേരി
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates