കോഴിക്കോട് പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2022 07:44 AM  |  

Last Updated: 09th June 2022 07:44 AM  |   A+A-   |  

theft_kottuli

ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച/ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന്‌

 

കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച. അര്‍ധരാത്രിയോടെയായിരുന്നു സംഭവം. അരലക്ഷം രൂപയോളം കവര്‍ന്നതായാണ് പ്രാഥമിക വിവരം. പരിക്കേറ്റ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ മുഹമ്മദ് റാഫിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അര്‍ദ്ധരാത്രിയില്‍ കറുത്ത മുഖം മൂടിയിട്ട ഒരാളാണ് പമ്പിലെത്തിയത്. കറുത്ത വസ്ത്രങ്ങളും കൈയുറയും ധരിച്ച ഇയാള്‍ പെട്രോള്‍ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറി. തുടര്‍ന്ന് ജീവനക്കാരനും ഇയാളും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായി. ജീവനക്കാരനെ മര്‍ദ്ദിച്ച് കൈകള്‍ തുണി കൊണ്ട് കെട്ടിയിട്ട ശേഷം പമ്പിലെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന പണവുമായി കടന്നുകളയുകയായിരുന്നു. 

കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. സംഭവം നടന്ന പമ്പില്‍ മെഡിക്കല്‍ കോളേജ് പൊലീസിന്റെ നേതൃത്വത്തില്‍ ഫൊറന്‍സിക് വിദഗ്ധര്‍ അടക്കം എത്തി പരിശോധന നടത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

വാഹനങ്ങളിലെ സണ്‍ ഫിലിം; ഇന്ന് മുതല്‍ കര്‍ശന പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ