പരിസ്ഥിതി ലോല മേഖല; വ്യാഴാഴ്ച വയനാട്ടില്‍ ഹര്‍ത്താല്‍
By സമകാലിക മലയാളം ഡെസ്ക് | Published: 11th June 2022 12:15 PM |
Last Updated: 11th June 2022 12:15 PM | A+A A- |

ഹര്‍ത്താല്‍/ പ്രതീകാത്മക ചിത്രം
കല്‍പറ്റ: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ വേണമെന്ന സുപ്രീം കോടതി ഉത്തരവ് മറികടക്കാന്‍ നടപടി ആവശ്യപ്പെട്ട് വ്യാഴാഴ്ച വയനാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.
ഇതേ വിഷയം ഉന്നയിച്ച് നാളെ വയനാട്ടില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.
ഇടുക്കി ജില്ലയില്‍ ഇന്നലെ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിച്ചു. 16ന് യുഡിഎഫും് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ബഫര്‍ സോണ്‍ നിര്‍ദേശത്തിനെതിരെ വയനാട്ടില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എല്‍ഡിഎഫും യുഡിഎഫും ബിജെപിയും വിവിധ സമര പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
വിധി നടപ്പായാല്‍ പതിനായിരക്കണക്കിന് ആളുകളുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴുമെന്നും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ആവശ്യപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
കുളിമുറിയില്‍ ഒളിക്യാമറ: സിപിഎം നേതാവിനെതിരെ കേസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ