കുളിമുറിയില്‍ ഒളിക്യാമറ: സിപിഎം നേതാവിനെതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th June 2022 10:57 AM  |  

Last Updated: 11th June 2022 10:57 AM  |   A+A-   |  

spy_cam_bathroom

പ്രതീകാത്മക ചിത്രം

 

പാലക്കാട്: അയല്‍വീട്ടിലെ കുളിമുറിയില്‍ ഒളിക്യാമറ വെച്ചതിന് സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്. സിപിഎം പാലക്കാട് കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് പൊലീസ് കേസെടുത്തത്. 

വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. മിനിയാന്ന് വൈകീട്ടാണ് സംഭവം. കുളിമുറിയുടെ ജനാലയില്‍  ആളനക്കം കേട്ട് വീട്ടമ്മ ബഹളമുണ്ടാക്കിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. 

ഓടുന്നതിനിടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ നിലത്ത് വീണു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ അടക്കമാണ് വീട്ടമ്മ പരാതി നല്‍കിയത്. ഷാജഹാന്‍ ഒളിവിലാണെന്നും, മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് അയക്കുമെന്നും സൗത്ത് പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

വിവാഹം കഴിഞ്ഞ് 14ാം ദിവസം നവവധുവിന്റെ മരണം; ഭര്‍ത്താവും അമ്മയും അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ