കോഴിക്കോട് മലയോര മേഖലയിൽ ഇന്ന് ഹർത്താൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2022 08:44 AM  |  

Last Updated: 13th June 2022 08:44 AM  |   A+A-   |  

harthal in kozhikode

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്; കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവിൽ കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ് ഹർത്താൽ ആഹ്വാനം ചെയ്തത്. 

രാവിലെ ആറുമുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. പേരാമ്പ്ര, കൂരാച്ചുണ്ട്, കോടഞ്ചേരി ഉൾപ്പെടെ ജില്ലയിലെ 14 പഞ്ചായത്തുകളെ പൂർണമായും കാരശ്ശേരി, താമരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളെ ഭാഗികമായും ഹർത്താൽ ബാധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രി, പത്രം, പാൽ തുടങ്ങിയവയെ ഹർത്താലിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്.

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമെന്ന് കത്തോലിക്കാ സഭയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി.  കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്. പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇടപെടണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കാം 

പ്ലസ് വൺ പരീക്ഷ ഇന്ന് തുടങ്ങും 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ