രണ്ടാം ദിവസവും മൂവായിരത്തിന് മുകളില്‍, ടിപിആര്‍ 16.32 ശതമാനം; എറണാകുളത്ത് കോവിഡ് രോഗികള്‍ ആയിരം കടന്നു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th June 2022 07:03 PM  |  

Last Updated: 15th June 2022 07:03 PM  |   A+A-   |  

covid cases

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് രോഗികള്‍ മൂവായിരത്തിന് മുകളില്‍. ഇന്ന് 3419 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടി. 16.32 ശതമാനമായാണ് ഉയര്‍ന്നത്.

കഴിഞ്ഞ മണിക്കൂറുകളില്‍ ഏഴുപേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 18,345 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ പോലെ എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കോവിഡ് രോഗികള്‍. ഇന്ന് കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. കഴിഞ്ഞ മണിക്കൂറുകളില്‍ എറണാകുളം ജില്ലയില്‍ 1072 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലെ പോലെ തിരുവനന്തപുരമാണ് തൊട്ടുപിന്നില്‍. തിരുവനന്തപുരത്ത് പുതുതായി 604 പേര്‍ക്കാണ് വൈറസ് ബാധ ഉണ്ടായത്. കോട്ടയത്ത് 381 പേര്‍ക്ക് രോഗം ബാധിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഹാഷ് വാല്യു മാറിയാല്‍ എന്താണ്?; ദിലീപിന് എന്തു ഗുണം?; സംശയമുന്നയിച്ച് ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ