ഊമയായി അഭിനയം; കുഞ്ഞിനെ എടുത്തോടി ഭിക്ഷാടക; ഓടിച്ചിട്ട് പിടിച്ച് നാട്ടുകാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2022 11:04 AM  |  

Last Updated: 17th June 2022 11:04 AM  |   A+A-   |  

manju

അറസ്റ്റിലായ തമിഴ്‌നാട് സ്വദേശി മഞ്ജു

 

പത്തനംതിട്ട:  കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രീ അറസ്റ്റില്‍. പത്തനംതിട്ട എനാദിമംഗലത്തെ മരുതിമൂട്ടിലെ ദമ്പതികളുടെ കുട്ടിയെയാണ് തമിഴ്‌നാട് വെല്ലൂര്‍ സ്വദേശിയ യുവതി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇന്നലെ രാവിലെ സിറ്റൗട്ടില്‍ കളിച്ചുകൊണ്ടിരുന്ന മൂന്നരവയസുകാരനെ തട്ടിയെടുത്ത് ഓടുകയായിരുന്നു.

ഈ സമയം കുട്ടിയുടെ അമ്മ വീടിനുള്ളിലും അച്ഛന്‍ വീടിനോടു ചേര്‍ന്നുള്ള വര്‍ക് ഷോപ്പിലുമായിരുന്നു. നാടോടി സ്ത്രീ കുട്ടിയെ എടുത്ത് വേഗത്തില്‍ പാഞ്ഞു. വര്‍ക്ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്ന പിതാവ് പണിയായുധം എടുക്കുന്നതിനായി തിരിഞ്ഞപ്പോഴാണ് നാടോടി സ്ത്രീ കുട്ടിയുമായി ഓടുന്നത് കണ്ടത്. ഉടന്‍ ബഹളമുണ്ടാക്കിയതോടെ അവര്‍ കുട്ടിയെ ഉപേക്ഷിച്ച് ഓടി. തുടര്‍ന്ന് നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പൊലീസിനെ ഏല്‍പിക്കുകയായിരുന്നു.
 
നാട്ടുകാരുടെ പിടിയിലായപ്പോള്‍ ഊമയായി അഭിനയിച്ചെങ്കിലും സംസാര ശേഷിയുള്ളതായി തെളിഞ്ഞു.കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് തമിഴ്‌നാട് വെല്ലൂര്‍ സ്വദേശിനി മഞ്ജുവിനെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

അശ്ലീലദൃശ്യം നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചു; യുവതിയുടെ പരാതി; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ