മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്നു, സിസിടിവിയില്‍ കുടുങ്ങി, പ്രതിയെ പൊക്കി പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th June 2022 11:06 AM  |  

Last Updated: 20th June 2022 11:06 AM  |   A+A-   |  

thrissur_bike_theft

പിടിയിലായ വിഷ്ണു

 

തൃശൂര്‍: മോഷ്ടിച്ച ബൈക്കുമായി തിരുവനന്തപുരത്തു കറങ്ങിനടന്ന പ്രതിയെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് കുടുക്കി. തിരുവനന്തപുരം അരുവിപ്പാറ സ്വദേശി  വിഷ്ണുവിനെ ആണ് തൃശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസ് പിടികൂടിയത്. 

ബൈക്ക് മോഷണ കേസിലെ മുഖ്യപ്രതി കുപ്രസിദ്ധ മോഷ്ടാവ് ഫാന്റം പൈലി എന്ന കൊല്ലം വര്‍ക്കല സ്വദേശി ഷാജിയാണെന്ന് പൊലീസ് പറഞ്ഞു.ഈ കേസിലെ കൂട്ടുപ്രതിയാണ് പിടിയിലായ വിഷ്ണു. 

രണ്ടു മാസം മുന്‍പ് തൃശൂര്‍ കോട്ടപ്പുറം സ്വദേശിയുടെ ബൈക്കും കഴിഞ്ഞ 14നു മറ്റൊരു വാഹനവും ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചിരുന്നു. അവസാനം മോഷ്ടിച്ച വാഹനവുമായി ഇയാള്‍ തിരുവനന്തപുരം കാട്ടാക്കടയില്‍ കറങ്ങുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം തിരുവനന്തപുരത്തെത്തിയത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതി കിള്ളി എന്ന സ്ഥലത്തുള്ളതായി തിരിച്ചറിഞ്ഞ് പിടികൂടിയത്.

മോഷണത്തിലെ  മുഖ്യ സൂത്രധാരനായ  ഷാജി മറ്റൊരു കേസില്‍ ജയിലിലാണ്. വെസ്റ്റ് എസ്എച്ച്ഒ കെ.സി.ബൈജു, എസ്‌ഐ വിനയന്‍, സിപിഒമാരായ അഭീഷ് ആന്റണി, പി.സി.അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

പൊലീസ് ലാത്തിച്ചാർജിൽ ഗുരുതരമായി പരിക്കേറ്റു; യൂത്ത് കോൺഗ്രസ് നേതാവിന്റെ കാഴ്ച നഷ്ടപ്പെട്ടു 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ