മെമ്മറി കാര്‍ഡ് പരിശോധിക്കുന്നതിനെ എതിര്‍ക്കുന്നത് എന്തിന്? ദിലീപിനോട് കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th June 2022 04:31 PM  |  

Last Updated: 20th June 2022 04:31 PM  |   A+A-   |  

Dileep case verdict

ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധനയ്ക്ക് അയയ്ക്കുന്നതിനെ എതിര്‍ക്കുന്നത് എന്തിനെന്ന് പ്രതിയായ ദിലീപിനോട് ഹൈക്കോടതി. മെമ്മറി കാര്‍ഡ് വീണ്ടും ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കണമെന്ന ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നാളെയും വാദം തുടരും.

മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിച്ചതു കൊണ്ട് അന്വേഷണത്തില്‍ ഒന്നും നേടാനില്ലെന്ന് ദിലീപിനു വേണ്ടി ഹാജരായ ബി രാമന്‍ പിള്ള പറഞ്ഞു. ഇതിനോടു യോജിച്ച കോടതി, തുടരന്വേഷണത്തിന് സമയം നിശ്ചയിച്ചിട്ടുള്ള സ്ഥിതിക്ക് പരിശോധനയെ എതിര്‍ക്കുന്നത് എന്തിനെന്ന് ആരാഞ്ഞു.

ഹാഷ് വാല്യൂ മാറിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ തന്നെ സമര്‍പ്പിച്ച ഫൊറന്‍സിക് റി്‌പ്പോര്‍ട്ടില്‍ വ്യക്തമാണല്ലോയെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ വാദത്തില്‍ വൈരുദ്ധ്യമുണ്ട്. സ്വന്തം റിപ്പോര്‍ട്ടിനെ തന്നെ തള്ളിപ്പറയുകയാണോയെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടിഎ ഷാജിയോട് കോടതി ആരാഞ്ഞു. മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കേണ്ടതില്ലെന്ന വിചാരണക്കോടതി വിധിയില്‍ ഇടപെടാന്‍ കാരണമൊന്നും കാണുന്നില്ലെന്ന് അഭിപ്രായപ്പെട്ട, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഹര്‍ജിയില്‍ നാളെയും വാദം കേള്‍ക്കുമെന്ന് വ്യക്തമാക്കി.

കോടതിയില്‍ എത്തും മുമ്പു തന്നെ ദൃശ്യങ്ങള്‍ പുറത്തുപോയതായി റിപ്പോര്‍ട്ടുകളുണ്ടെന്ന്, നടിക്കു വേണ്ടി ഹാജരായ ടിബി മിനി ചൂണ്ടിക്കാട്ടി. നടിയുടെ സ്വകാര്യയാണ് ലംഘിക്കപ്പെടുന്നത്. മെമ്മറി കാര്‍ഡ് പരിശോധിക്കുന്നതും അനേഷണം അട്ടിമറിക്കുന്നതുമായ ഹര്‍ജികള്‍ രണ്ടായി പരിഗണിക്കണമെന്ന് നടി ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

അവയവം മാറ്റിവയ്ക്കല്‍; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി; വീഴ്ചയില്ലെന്ന് ഡോക്ടര്‍മാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ