ധനുവച്ചപുരത്ത് എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം; എസ്‌ഐയ്ക്ക് മര്‍ദനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2022 06:54 PM  |  

Last Updated: 21st June 2022 06:54 PM  |   A+A-   |  

sfi-abvp_clash

സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യം

 

തിരുവനന്തപുരം: ധനുവച്ചപുരം ഐഎച്ച്ആര്‍ഡി കോളജില്‍ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം. പൊലീസുകാരന് പരിക്കേറ്റു. പ്രിന്‍സിപ്പലിന്റെ വാഹനം എറിഞ്ഞു തകര്‍ത്തു. 

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വിവരമറിഞ്ഞ് എത്തിയ പാറശാല എസ്‌ഐ ജിതിന്‍ വാസുവിനെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു. 

നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം പ്ലസ് ടു തോല്‍വി; വിദ്യാര്‍ഥിനി ജീവനൊടുക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ