'സ്വപ്‌നയ്ക്ക് പിന്നില്‍ വലിയ തിമിംഗലങ്ങള്‍, അന്വേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍, വെറുതെയിരുന്ന എന്നെ മാന്തിവിട്ടു': സരിത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd June 2022 07:10 PM  |  

Last Updated: 23rd June 2022 07:10 PM  |   A+A-   |  

saritha

സരിത മാധ്യമങ്ങളോട്

 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയുമായി ബന്ധപ്പെട്ട ഗൂഢാലോചനക്ക് പിന്നില്‍ പി സി ജോര്‍ജ് അല്ലെന്നും അദ്ദേഹത്തിനും പിന്നില്‍ വലിയ തിമിംഗലങ്ങള്‍ ഉണ്ടെന്നും സരിത. സ്വപ്‌നയ്‌ക്കെതിരായ ഗൂഢാലോചന കേസില്‍ രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത. 

സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമുള്ള വലിയ തിമിംഗിലങ്ങള്‍ ഉണ്ട്.  അന്താരാഷ്ട്ര ശൃംഖലകള്‍ ഉള്ള സംഘമാണ് ഇതിന് പിന്നില്‍. വിഷയവുമായി ബന്ധപ്പെട്ട് തന്നെ സമീപിക്കുന്നത് പി സി ജോര്‍ജാണ്. സരിത്ത്, ക്രൈം നന്ദകുമാര്‍ ഇവര്‍ക്കെല്ലാം ഇതില്‍ പങ്കുണ്ടെന്നും പിന്നില്‍ ഒന്നോ രണ്ടോ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ കാണുമെന്നും അവര്‍ പറഞ്ഞു.

'ഞാന്‍ മനപൂര്‍വ്വം ഇതില്‍ വന്നു വീണതല്ല. ഞാനിതിനകത്ത് വന്നുപെട്ടതാണ്. എന്നെ ഇതിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ബാക്കിയെന്താണെന്ന് എനിക്ക് മനസിലാകണ്ടെ? എന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിഴച്ചത്? അതിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിച്ച് പോയപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് മനസിലാക്കിയത്. അതില്‍ രാഷ്ട്രീയക്കാരാരുമില്ല, വെറുതേ ഇരുന്ന എന്നെ മാന്തിവിടുകയാണ് ചെയ്തത്.'- സരിത പറഞ്ഞു.

'അവര്‍ പുറത്ത് പറയേണ്ടത് എന്നെ കൊണ്ട് പറയിപ്പിക്കാന്‍ ശ്രമിച്ചു. അതെല്ലാം ഞാന്‍ പറഞ്ഞു. ഇനി പൊലീസാണ് അന്വേഷിക്കേണ്ടത്.' - സരിത പറഞ്ഞു. 

വലിയ വ്യാപ്തിയുള്ള ഗൂഢാലോചനയാണെന്നും സാമ്പത്തിക തിരിമറിയാണ് ഇതിനെല്ലാം പിന്നിലെന്നും അവര്‍ പറഞ്ഞു.സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണ് അവരെന്നും സരിത ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സ്വപ്‌നയുടെ രഹസ്യമൊഴി നല്‍കില്ല; ഇഡിയുടെ അപേക്ഷ കോടതി തള്ളി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ