'എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ ഇരുന്നുവാങ്ങിയ മരണം എന്നല്ലേ പറഞ്ഞത്?'; കോണ്‍ഗ്രസ് രാഷ്ട്രീയ പക്വത കാണിക്കണം: എം വി ജയരാജന്‍

വയനാട് എംപി ഓഫീസിന് നേര്‍ക്കായാലും മുഖ്യമന്ത്രിക്ക് നേരെ നടന്ന അതിക്രമമായാലും തള്ളിപ്പറയാനുള്ള രാഷ്ട്രീയ പക്വത കാണിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍
എം വി ജയരാജന്‍/ഫയല്‍ ചിത്രം
എം വി ജയരാജന്‍/ഫയല്‍ ചിത്രം

കണ്ണൂര്‍: വയനാട് എംപി ഓഫീസിന് നേര്‍ക്കായാലും മുഖ്യമന്ത്രിക്ക് നേരെ നടന്ന അതിക്രമമായാലും തള്ളിപ്പറയാനുള്ള രാഷ്ട്രീയ പക്വത കാണിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ട വാര്‍ത്ത കണ്ടയുടനെ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം ആ വിഷയത്തെ തള്ളിപ്പറഞ്ഞു എന്ന് മാത്രമല്ല, അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. സിപിഎം നേതൃത്വം ഉള്‍പ്പടെ പൊതുവില്‍ എല്ലാവരും ആ അതിക്രമത്തെ തള്ളിപ്പറഞ്ഞതുമാണ്. അതാണ് ശരിയായ ഇടപെടല്‍.

എന്നാല്‍, എസ്എഫ്‌ഐ പ്രവര്‍ത്തകനായ ധീരജ് കൊല്ലപ്പെട്ടപ്പോള്‍ കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന എന്തായിരുന്നുവെന്ന് ജയരാജന്‍ ചോദിച്ചു. 'ഇരന്നുവാങ്ങിയ മരണം' എന്നായിരുന്നില്ലേ കൊലയാളികളെ ന്യായീകരിച്ച് കെപിസിസി പ്രസിഡന്റ് അന്ന് പറഞ്ഞത്. ഒരു വിദ്യാര്‍ത്ഥിയുടെ ജീവന്‍ നഷ്ടമായ ഘട്ടത്തിലും മനുഷ്യത്വരഹിതമായി കൊലയാളികള്‍ക്ക് വേണ്ടി ശബ്ദിച്ചതാണ് കെപിസിസി പ്രസിഡന്റിന്റെ പക്വത.

വിമാനത്തില്‍ മുഖ്യമന്ത്രിക്ക് നേരെ നടന്ന ആക്രമണശ്രമത്തെ സകലരും തള്ളിപ്പറഞ്ഞപ്പോഴും കെപിസിസി പ്രസിഡന്റ് പറഞ്ഞതെന്താണെന്നതും കേരളത്തിന് മൂന്നിലുണ്ട്. അത് കുറ്റവാളികളായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സംരക്ഷിക്കുമെന്നായിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com