സുരക്ഷയ്ക്കായി സ്വപ്ന സംസ്ഥാന പൊലീസിനെ സമീപിക്കണം; കൈയൊഴിഞ്ഞ് ഇഡി

സുരക്ഷ നല്‍കാനുള്ള സംവിധാനം ഇഡിക്ക് ഇല്ല. ഇഡി സുരക്ഷയ്ക്കായി സംസ്ഥാന പൊലീസിനെയാണ് സമീപിക്കുന്നത്
സ്വപ്‌ന സുരേഷ് അംഗരക്ഷകര്‍ക്കൊപ്പം/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്
സ്വപ്‌ന സുരേഷ് അംഗരക്ഷകര്‍ക്കൊപ്പം/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്

കൊച്ചി: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിനു സുരക്ഷ നല്‍കാനാവില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍. സ്വപ്‌ന ഉള്‍പ്പെട്ട കേസില്‍ കേന്ദ്ര സര്‍ക്കാര്‍ കക്ഷിയല്ലാത്തതിനാല്‍ കേന്ദ്ര സേനയുടെ സുരക്ഷ നല്‍കാനാവില്ലെന്നും ജില്ലാ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇഡി അറയിച്ചു.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള ഏജന്‍സിയാണ് ഇഡി. സുരക്ഷ നല്‍കാനുള്ള സംവിധാനം ഇഡിക്ക് ഇല്ല. ഇഡി സുരക്ഷയ്ക്കായി സംസ്ഥാന പൊലീസിനെയാണ് സമീപിക്കുന്നത്. സുരക്ഷ ആവശ്യമുള്ളവര്‍ സംസ്ഥാന പൊലീസിനെയാണ് സമീപിക്കേണ്ടതെന്നും, സ്വപ്‌നയുടെ ഹര്‍ജിയോടു പ്രതികരിച്ചുകൊണ്ട് ഇഡി അറിയിച്ചു.

മുഖ്യമന്ത്രിക്ക് എതിരായ വെളിപ്പെടുത്തലിന് പിന്നാലെ തനിക്കു ഭീഷണി ഉണ്ടെന്നും ഇഡി ഇടപെട്ട് കേന്ദ്ര സുരക്ഷ ഒരുക്കണമെന്നുമാണ് സ്വപ്‌ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സ്വപ്ന ഹര്‍ജി നല്‍കിയത്. 

അതിനിടെ, സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സ്വന്തം നിലയില്‍ സ്വപ്!ന സുരേഷ് ബോഡി ഗാര്‍ഡുകളെ നിയോഗിച്ചിരുന്നു. സുരക്ഷയ്ക്കായി രണ്ട് ജീവനക്കാരെയാണ് സ്വപ്ന നിയോഗിച്ചിട്ടുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com