കോവിഡ് വ്യാപനം തുടരുന്നു; സംസ്ഥാനത്ത് ഇന്ന് 3,904 പേര്‍ക്ക് വൈറസ് ബാധ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2022 07:14 PM  |  

Last Updated: 30th June 2022 07:14 PM  |   A+A-   |  

covid kerala

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം:  സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നു. ഇന്ന് 3,904 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ വൈറസ് ബാധയെ തുടര്‍ന്ന് 14 പേര്‍ മരിച്ചതായും ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. 

ഇന്നും ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് എറണാകുളത്താണ്. 929 കേസുകളാണ് എറണാകുളത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ ഒരു മരണവും സ്ഥിരീകരിച്ചു.

തിരുവനന്തപുരം 861, കൊല്ലം 353, പാലക്കാട് 237, ഇടുക്കി 113, കോട്ടയം 414 , ആലപ്പുഴ 246, തൃശൂര്‍ 195, പാലക്കാട് 123, മലപ്പുറം 82, കോഴിക്കോട് 215, വയനാട് 33, കണ്ണൂര്‍  70, കാസര്‍കോട് 33 എന്നിങ്ങനേയാണ് മറ്റ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത തുടരാന്‍ ആരോഗ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കാനും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കാം 

അയൽവീട്ടിലെ വളർത്തുനായയുടെ കടിയേറ്റു; പേവിഷബാധ;  കോളജ് വിദ്യാർത്ഥിനി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ