സുഹൃത്തുക്കളായ യുവാവും യുവതിയും ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd March 2022 05:48 PM  |  

Last Updated: 02nd March 2022 05:48 PM  |   A+A-   |  

man and woman found dead

പ്രതീകാത്മക ചിത്രം

 

കൽപ്പറ്റ: സ്വകാര്യ ലോഡ്ജ് മുറിയിൽ സുഹൃത്തുക്കളായ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മണിച്ചിറയിലാണ് സംഭവം. 

പുൽപ്പള്ളി സ്വദേശി നിഖിൽപ്രകാശ്, ശശിമല പാടപ്പള്ളിക്കുന്ന് സ്വദേശി ബബിത എന്നിവരാണ് മരിച്ചത്. ഇരുവരേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സുൽത്താൻ ബത്തേരിക്ക് സമീപം മണിച്ചിറയിലെ സ്വകാര്യ ലോഡ്ജിൽ ചൊവ്വാഴ്ചയാണ് ഇരുവരും മുറിയെടുത്തത്. ബുധനാഴ്ച ഉച്ചയായിട്ടും രണ്ട് പേരെയും മുറിയുടെ പുറത്തേക്ക് കണ്ടില്ല. ഇതോടെ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി മുറി തുറന്ന് പരിശോധിച്ചതോടെയാണ് രണ്ട് പേരെയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്.

സീലിങ് ഫാനിനോട് ചേർന്ന ഹുക്കിൽ തുണി കുരുക്കിയാണ് ഇരുവരും തൂങ്ങി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.