വടിവാളുമായി വീടാക്രമിച്ച് അക്രമി; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് സ്ത്രീകള്‍; പിന്നാലെ അറസ്റ്റ്

ഇയാളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി കോളനി നിവാസികള്‍ ഏറ്റുമാനൂര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: ഏറ്റുമാനൂര്‍ പട്ടിത്താനത്ത് രാജീവ് ഗാന്ധി കോളനിയില്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇതേ കൊളനിയില്‍ തന്നെയുള്ള നവാസ് ആണ് പിടിയിലായത്. ഇയാളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി കോളനി നിവാസികള്‍ ഏറ്റുമാനൂര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചിരുന്നു

രാജീവ് ഗാന്ധി കോളനിയിലെ ഷറഫ്‌നിസയുടെ കടയില്‍ വടിവാളുമായി എത്തിയ നവാസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വടിവാള്‍ വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഷറ്ഫ്‌നിസയുടെ അംഗപരിമിതയായ അമ്മയേയും കുട്ടികളേയും ഭീഷണിപ്പെടുത്തി. സ്ഥലത്തെത്തിയ പൊലീസിനെതിരെയും അക്രമി വടിവാള്‍ വീശുകയും കല്ലെറിയുകയും ചെയ്തു. എന്നിട്ടും ഇയാളെ പൊലീസ് പിടികൂടിയില്ലെന്നാണ് കോളനി നിവാസികളുടെ പരാതി.

തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസ് സ്‌റ്റേഷന് മുന്നില്‍ ഷറഫ്‌നിസയും കോളനിക്കാരും നിരഹാരമിരുന്നതിനെ തുടര്‍ന്നാണ് അക്രമിയെ പിടികൂടാന്‍ പൊലീസ് തയ്യാറായത്. പൊലീസ് സ്‌റ്റേഷനില്‍ വച്ച് ഷറഫ്‌നിസക്കും കുടുംബത്തിനുമെതിരെ പ്രതി ഭീഷണി മുഴക്കി. ഇയാളുടെ വീട്ടില്‍ നിന്ന് വടിവാളും മറ്റ് ആയുധങ്ങളും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പൊലീസ് പരിശോധന നടത്തി കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ വിവരം നല്‍കിയത് ഷറഫ്‌നിസയും കൂട്ടരുമാണെന്ന് ആരോപിച്ചായിരുന്നു അക്രമം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com