റോഡിൽ വച്ച് കയറിപ്പിടിച്ചു, യുവാവിനെ പിന്തുടർന്നു പിടികൂടി; പൊലീസിലേൽപ്പിച്ച് വിദ്യാർഥിനികൾ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th March 2022 07:05 AM  |  

Last Updated: 07th March 2022 07:05 AM  |   A+A-   |  

assault

ബെന്നി വർഗീസ്

 

കോട്ടയം: റോഡിൽ ശല്യം ചെയ്തയാളെ വിദ്യാർഥിനികൾ പിന്തുടർന്ന് കണ്ടെത്തി പൊലീസിലേൽപ്പിച്ചു. നെടുങ്കണ്ടം സ്വദേശി ബെന്നി വർഗീസാണ് (34) പിടിയിലായത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം തിയറ്റർ റോഡിൽ വച്ചാണ് യുവാവ് പെൺകുട്ടിയെ ശല്യം ചെയ്തത്. 

ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. പെൺകുട്ടിയുടെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ച ശേഷം ബെന്നി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇയാളുടെ മുഖം വ്യക്തമായി കണ്ട വിദ്യാർഥിനികൾ യുവാവിനെ പിന്തുടർന്നു. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തുനിന്നുതന്നെ ഇയാളെ കണ്ടെത്തിയെങ്കിലും ആദ്യം ധരിച്ചിരുന്ന ഷർട്ട് ആയിരുന്നില്ല ഇട്ടിരുന്നത്. മുഖം കണ്ടു തിരിച്ചറിഞ്ഞ വിദ്യാർഥികൾ അടുത്ത് എത്തിയതോടെ ബെന്നി കടന്നുകളയാൻ ശ്രമിച്ചു. ഇതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ പെട്ടു. വനിതാ പൊലീസ് ഉദ്യോഗസ്ഥർ ബെന്നിയെ കയ്യോടെ പിടികൂടി. 

ഇയാളുടെ ബാ​ഗിൽ നിന്ന് ൺകുട്ടികളെ ശല്യം ചെയ്ത സമയത്ത് ധരിച്ചിരുന്ന ഷർട്ട്  കണ്ടെത്തി. ഹോട്ടൽ ജോലിക്കാരനാണ് യുവാവ്.