അടുപ്പം സ്ഥാപിച്ച് നഗ്ന ചിത്രങ്ങൾ കൈക്കലാക്കി; യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ പിടിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th March 2022 06:07 PM |
Last Updated: 12th March 2022 06:07 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊല്ലം: യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. മണിയാർ കേളൻകാവ് ആർപിഎൽ ബ്ലോക്ക് ഒന്നിൽ സുജിത് (28), ബ്രാവോ എന്നറിയപ്പെടുന്ന പ്രവീൺ (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മാതാവിന്റെ പരിചയക്കാരിയായ യുവതിയുമായി സുജിത് ബന്ധം സ്ഥാപിച്ച് സ്‌നേഹം നടിച്ച് നഗ്ന ചിത്രങ്ങൾ കൈക്കലാക്കി. ശേഷം ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സ്വർണവും പണവും ആവശ്യപ്പെട്ട് വിളിച്ചുവരുത്തി ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് സുജിത് ഈ വിവരങ്ങൾ പ്രവീണിനോട് പറഞ്ഞു. ഇക്കാര്യം പുറത്തു പറയാതിരിക്കാനായി പ്രവീൺ യുവതിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തതോടെ യുവതി പരാതി നൽകി.
പ്രവീണിനെ ആർപിഎല്ലിൽ നിന്ന് അറസ്റ്റ് ചെയ്തതോടെ ഒളിവിൽപ്പോയ സുജിത്തിനെ തെന്മലയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഏരൂർ എസ്എച്ച്ഒ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.