കാറിന്റെ രഹസ്യഅറകളില്‍ ഒളിപ്പിച്ച നിലയില്‍ 3 കോടി; മലപ്പുറത്ത് വീണ്ടും കുഴല്‍പ്പണ വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2022 10:10 AM  |  

Last Updated: 15th March 2022 10:10 AM  |   A+A-   |  

black_money

പ്രതീകാത്മക ചിത്രം

 

മലപ്പുറം: മലപ്പുറത്ത് വീണ്ടും കുഴല്‍പ്പണ വേട്ട. വളാഞ്ചേരിയില്‍ നിന്ന് മൂന്ന് കോടി രൂപ പൊലീസ് പിടിച്ചെടുത്തു. കാറിന്റെ രഹസ്യഅറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. സംഭവത്തില്‍ രണ്ട് വേങ്ങര സ്വദേശികളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച മലപ്പുറത്തെ രണ്ടിടങ്ങളില്‍ നിന്ന് വന്‍തോതില്‍ കുഴല്‍പ്പണം പിടികൂടിയിരുന്നു.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ തടഞ്ഞുവച്ച് നടത്തിയ പരിശോധനയിലാണ് വന്‍തുക പിടിച്ചെടുത്തത്. വാഹനത്തിന്റെ രണ്ട് രഹസ്യ അറകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. പിടികൂടിയ വേങ്ങര സ്വദേശികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മലപ്പുറം ജില്ലയില്‍ നിന്ന് ഏഴരക്കോടിയോളം കുഴല്‍പ്പണം പൊലീസ് പിടിച്ചെടുത്തിരുന്നു. 

വളാഞ്ചേരിയില്‍വച്ചുതന്നെ കഴിഞ്ഞ ദിവസം രണ്ട് കോടിയോളം രുപയും പെരിന്തല്‍മണ്ണയില്‍ വച്ച് 90 ലക്ഷം രൂപയും മലപ്പുറത്തുവച്ച് ഒന്നരക്കോടി രൂപയും പിടികുടിയിരുന്നു.

മഹാരാഷ്ട്രയില്‍ നിന്നുള്‍പ്പടെ വലിയ രീതിയില്‍ കുഴല്‍പ്പണം മലപ്പുറത്തേക്ക് ഒഴുകുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരിശോധനകള്‍ മലപ്പുറത്ത് നടക്കുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.