അപകടത്തില്‍പ്പെട്ട കാറില്‍ സ്‌കൂള്‍ ഐഡി കാര്‍ഡ്; വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ 20കാരന്‍ പിടിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2022 07:57 AM  |  

Last Updated: 16th March 2022 07:57 AM  |   A+A-   |  

POLICE CASE

പ്രതീകാത്മക ചിത്രം

 

കൊല്ലം:അപകടത്തില്‍പ്പെട്ട കാറില്‍ നിന്നു കണ്ടെടുത്ത സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് അന്വേഷണത്തില്‍ വഴിത്തിരിവായി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല പുല്ലാട് കുറവന്‍കുഴി വിഷ്ണു നിവാസില്‍ വിഷ്ണു (20) ആണ് പിടിയിലായത്. 

ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കഴിഞ്ഞ 2, 3 തീയതികളില്‍ സുഹൃത്തിന്റെ ആളില്ലാത്ത വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിച്ചതായി പൊലീസ്  പറഞ്ഞു. കഴിഞ്ഞ ദിവസം ഭരതന്നൂരില്‍ പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടു പോയി വിഷ്ണു പീഡിപ്പിച്ചു. 

പെണ്‍കുട്ടിയെ കൊണ്ടു പോയ കാര്‍ പാങ്ങോട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍  അപകടത്തില്‍പ്പെടുകയായിരുന്നു. പൊലീസ് കാര്‍ പരിശോധിച്ചപ്പോള്‍ സ്‌കൂള്‍ ഐഡി കാര്‍ഡും ബാഗും കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവിനെ പൊലീസ് പിടികൂടിയത്. വിഷ്ണുവിനെ കടയ്ക്കല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.