വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട, ലോറിയില്‍ കടത്താന്‍ ശ്രമിച്ച 165 കിലോ കഞ്ചാവ് പിടികൂടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2022 07:44 AM  |  

Last Updated: 18th March 2022 07:52 AM  |   A+A-   |  

cannabis SEIZED

പ്രതീകാത്മക ചിത്രം

 

പാലക്കാട്: വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട. ലോറിയില്‍ കടത്താന്‍ ശ്രമിച്ച 165 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

എക്‌സൈസിന്റെ ക്രൈംബ്രാഞ്ച് സംഘവും ഉത്തരമേഖല ഇന്റലിജന്‍സ് വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്. നിര്‍ത്താതെ പോയ ലോറിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്. ടാര്‍പോളിന്‍ കൊണ്ട് മൂടിയ റൂഫ് ടോപ്പില്‍ 60 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.