ഗൂഗിള്‍ പേ ചെയ്യാനെന്ന പേരില്‍ നമ്പര്‍ കൈക്കലാക്കി, ആളില്ലാ സ്ഥലത്തെത്തി പീഡനം; വീട്ടമ്മയെ ആക്രമിച്ച യുവാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2022 07:21 AM  |  

Last Updated: 18th March 2022 08:06 AM  |   A+A-   |  

87-Year-Old Woman Raped

പ്രതീകാത്മക ചിത്രം


പാലാ: വീട്ടമ്മയെ പിന്തുടർന്ന് പീഡിപ്പിച്ച ശേഷം ഫോൺ മോഷ്ടിച്ച് കടന്ന യുവാവ് പൊലീസ് പിടിയിൽ. ഒളശ്ശ വേലംകുളം രാഹുൽ രാജീവ് (21) ആണു പിടിയിലായത്. ഇടവഴിയിലൂടെ വീട്ടിലേക്കു പോവുകയായിരുന്ന വീട്ടമ്മയെ പിന്നാലെ എത്തി അടുത്തുള്ള റബർത്തോട്ടത്തിലേക്കു വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏഴേകാലോടെയാണു സംഭവം. ഗൂഗിൾ പേ ചെയ്യാനെന്ന പേരിൽ വീട്ടമ്മയുടെ ഫോൺ നമ്പർ രാഹുൽ കൈക്കലാക്കിയിരുന്നു. പിന്നാലെ ഫോൺ വിളിച്ച് താമസസ്ഥലവും കുടുംബസാഹചര്യവും മനസ്സിലാക്കി. കോട്ടയത്തു നിന്നു രാഹുൽ വീട്ടമ്മയെ ബസിൽ പിന്തുടർന്നു. 

വീട്ടമ്മ ഇറങ്ങേണ്ട ബസ് സ്റ്റോപ്പിനു മുൻപ് രാഹുൽ ഇറങ്ങി. ഇവിടെ നിന്ന് ഓട്ടോയിൽ ബസിനെ പിന്തുടർന്നു. ഇടവഴിയിലൂടെ വീട്ടിലേക്കു വീട്ടമ്മ പോകവെ പിന്നാലെ എത്തിയ പ്രതി അടുത്തുള്ള റബർത്തോട്ടത്തിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. വീട്ടമ്മ ഫോണിൽ നിന്നു ഭർത്താവിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ പിടിച്ചുവാങ്ങി. ഇതിനിടെ വീട്ടമ്മയെ ഇതുവഴി എത്തിയ ബൈക്ക് യാത്രക്കാരാണു രക്ഷപ്പെടുത്തിയത്. .

ഒരു കിലോമീറ്ററോളം ഓടി മറ്റൊരു റോഡിൽ എത്തിയ പ്രതി ഓട്ടോയിൽ അയർക്കുന്നത്ത് എത്തി. തുടർന്നു മദ്യപിച്ച പ്രതി ഫോൺ ഓഫ്‌ ചെയ്തു. ഭാര്യ ഗർഭിണിയാണെന്നും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്നും പറഞ്ഞ പ്രതി ബാറിൽ ഉണ്ടായിരുന്ന യുവാക്കളുടെ ബൈക്കിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെത്തി. പിന്നീട് അവിടെ നിന്നു നടന്നു വീട്ടിലെത്തി.സൈബർ സെല്ലിന്റെ സഹായത്തോടെയാണു പ്രതിയുടെ ഫോൺ നമ്പർ പൊലീസ് തിരിച്ചറിഞ്ഞത്.