ആനയുടെ കൊമ്പ് തട്ടി ലോറിയില്‍ നിന്ന് വീണു; പാപ്പാന് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2022 08:25 AM  |  

Last Updated: 19th March 2022 08:26 AM  |   A+A-   |  

elephant78

ഫയല്‍ ചിത്രം

 

ഷൊര്‍ണൂര്‍: ആനയുടെ കൊമ്പ് തട്ടി ലോറിയില്‍ നിന്ന് വീണ പാപ്പാന്‍ മരിച്ചു. ഒന്നാം പാപ്പാന്‍ കുഴല്‍മന്ദം ചെറുകുന്ന് കുഞ്ഞിരം വീട്ടില്‍ മണികണ്ഠന്‍(42)ആണ് മരിച്ചത്. 

ചൊവ്വാഴ്ച നടന്ന അപകടത്തില്‍പ്പെട്ട് മണികണ്ഠന്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മഗലാംകുന്ന് ഗണേശന്‍ എന്ന ആനയെ ലോറിയില്‍ കൊണ്ടുപോകുമ്പോള്‍ കുളപ്പുള്ളിയില്‍ വെച്ചാണ് സംഭവം. 

ചായ കുടിക്കാനായി ലോറി നിര്‍ത്തിയ സമയം പട്ട നല്‍കുന്നതിനായി മണികണ്ഠന്‍ കയറി. ഈ സമയം ആനയുടെ കൊമ്പ് തട്ടി റോഡിലേക്ക് വീഴുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവിടെ ഉണ്ടായിരുന്ന ഹൈവേ പൊലീസ് ആണ് മണികണ്ഠനെ ആശുപത്രിയില്‍ എത്തിച്ചത്. 

വെള്ളിയാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. കാവശേരി പൂരത്തിന് ആനയെ എഴുന്നള്ളിപ്പിന് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം എന്ന് മണികണ്ഠന്റെ ബന്ധുക്കള്‍ പറയുന്നു.