വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം കാണാതായി; നവവരൻ കായലിൽ മരിച്ച നിലയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd March 2022 03:42 PM  |  

Last Updated: 22nd March 2022 03:42 PM  |   A+A-   |  

dheeraj

ധീരജ്

 

തൃശ്ശൂർ: വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം കാണാതായ നവവരന്റെ മൃതദേഹം കായലിൽ . തൃശൂർ മനക്കൊടി അഞ്ചത്ത് വീട്ടിൽ ശിവശങ്കരന്റെ മകൻ ധീരജി(37)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് മരോട്ടിച്ചാൽ പഴവള്ളം സ്വദേശി നീതുവിനെ ധീരജ് വിവാഹം കഴിച്ചത്. തൊട്ടടുത്ത ദിവസമാണ് ധീരജിനെ കാണാതായത്.

തിങ്കളാഴ്ച്ച മനക്കൊടിയിലെ വീട്ടിലേക്ക് എന്ന് പറഞ്ഞ് മരോട്ടിച്ചാലിൽ നിന്നും സ്കൂട്ടറിൽ പോയ ഇയാൾ വൈകീട്ടും വീട്ടിലെത്തിയില്ല. ബന്ധുക്കൾ  നൽകിയ പരാതിയിൽ ഒല്ലൂർ പോലിസ്  കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരികയായിരുന്നു. ചൊവാഴ്ച്ച ചേറ്റുവ കായലിൽ മൃതദേഹം കണ്ടെത്തി. മീൻ പിടിക്കാനെത്തിയ മത്സ്യത്തൊഴിലാളികളുടെ വലയിൽ മൃതദേഹം കുടുങ്ങുകയായിരുന്നു.