'ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണം'- ദേശീയ പണിമുടക്കിനെതിരെ ഹൈക്കോടതിയിൽ ഹർജി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2022 08:39 PM  |  

Last Updated: 25th March 2022 08:39 PM  |   A+A-   |  

highcourt

ഫയല്‍ ചിത്രം

 

കൊച്ചി: ഈ മാസം 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിനെതിരെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹർജി നൽകിയത്. 

പണിമുടക്ക് ദിവസം സർക്കാർ ഉദ്യോഗസ്ഥർക്കടക്കം ഹാജർ നിർബന്ധമാക്കണം. ഡയസ് നോൺ പ്രഖ്യാപിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.

കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെയാണ് തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി ദ്വിദിന ദേശീയ പണിമുടക്കിന്‌ ആഹ്വാനം ചെയ്തത്.