ബാറിൽ, വാക്കേറ്റത്തിനിടെ ശാരീരിക അസ്വാസ്ഥ്യം; ഓട്ടോ ഡ്രൈവർ മരിച്ചു; ബന്ധുക്കൾ റോഡ് ഉപരോധിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2022 04:29 PM  |  

Last Updated: 26th March 2022 04:29 PM  |   A+A-   |  

Death_Picture-

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ബാറിൽ വച്ച് ജീവനക്കാരുമായുള്ള വാക്കേറ്റത്തെ തുടർന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഓട്ടോ ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചു. ബാലരാമപുരം തേമ്പാമുട്ടം സ്വദേശി ബൈജു (45) ആണ് മരിച്ചത്. നാല് ദിവസം മുൻപ് ബാലരാമപുരത്തെ ബാറിൽ വച്ചാണ് വാക്കേറ്റമുണ്ടായത്. 

മൃതദേഹവുമായി ബന്ധുക്കൾ അൽപനേരം റോഡ് ഉപരോധിച്ചു. പിന്നീട് മൃതദേഹം വീട്ടിലേക്കു കൊണ്ടുപോയി. പോസ്റ്റുമോർട്ടം റിപ്പോർട്ടു കിട്ടിയശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

മാർച്ച് 22ന് രാത്രിയായിരുന്നു ബാറിൽ തർക്കമുണ്ടായത്. വെള്ളിയാഴ്ച ഉറങ്ങുന്നതിനിടെ ആരോഗ്യനില മോശമായി. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മർദനമേറ്റതു സംബന്ധിച്ച് ബൈജു പൊലീസിൽ പരാതി നൽകിയിട്ടില്ല. ബൈജു അക്രമം കാണിച്ചെന്നു കാട്ടി സംഭവ ദിവസം ബാർ മാനേജർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.