ഇന്ധനവില നാളെയും കൂട്ടും; പെട്രോള്‍ 111ലേക്ക്
By സമകാലിക മലയാളം ഡെസ്ക് | Published: 27th March 2022 09:57 PM |
Last Updated: 27th March 2022 09:57 PM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില നാളെയും കൂട്ടും. പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസല്‍ 37 പൈസയുമാണ് വര്‍ധിപ്പിക്കുക. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായി വര്‍ധിപ്പിച്ചു വരികയാണ്.
നാളെയും ഇന്ധനവില വര്‍ധിപ്പിക്കുന്നതോടെ, ഏഴുദിവസത്തിനിടെ ആറാം ദിവസമാണ് വില ഉയരുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 110. 65 രൂപയായി ഉയരും. കൊച്ചിയില്‍ 108 രൂപ 26 പൈസയായിരിക്കും വില. 97 രൂപ 74 പൈസയായാണ് ഡീസല്‍ വില ഉയരുക.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലര മാസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. തെരഞ്ഞെടുപ്പ് നടന്ന വേളയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാതിരുന്നതിനാല്‍ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നീ കമ്പനികള്‍ക്ക് ഏകദേശം 19,000 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായതായി ആണ് റിപ്പോര്‍ട്ടുകള്‍. ഇത് ചൂണ്ടിക്കാട്ടിയാണ് വില വര്‍ധന.