സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റ്, ഇടിമിന്നൽ മുന്നറിയിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2022 06:46 AM  |  

Last Updated: 05th May 2022 06:47 AM  |   A+A-   |  

rain in kerala

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. ഇടുക്കി ലോവർ റേഞ്ച് മുതൽ പത്തനംതിട്ട വരെയുള്ള ഭാഗങ്ങളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് രാത്രിയോടെ മഴ കനത്തേക്കം. കൂടാതെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

വർധിച്ച സൂര്യതാപത്തിന്റെ  ഫലമായുണ്ടായ അന്തരീക്ഷ മാറ്റങ്ങങ്ങൾ മൂലം കൂടുതൽ ഈർപ്പം കലർന്ന മേഘങ്ങൾ കരയിലേക്ക് എത്തുന്നതിനാലാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്. കൂടാതെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാകും. മറ്റന്നാളോടെ ഇത് ന്യൂനമർദ്ദമായി മാറിയേക്കും. കേരളാ തീരത്ത് നിലവിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.

ഈ വാര്‍ത്ത കൂടി വായിക്കാം

കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളിയെ കാണാതായി; മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ