ബാറിൽ വച്ച് മർദ്ദനമേറ്റു; പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th May 2022 11:09 AM  |  

Last Updated: 06th May 2022 11:10 AM  |   A+A-   |  

mob_attack12

പ്രതീകാത്മക ചിത്രം

 

കൊല്ലം: ബാറിൽ വച്ച് മ​ർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ പർവിൺ രാജുവാണ് മരിച്ചത്. 

ഇന്നലെ രാത്രി കുണ്ടറയിലെ ബാറിൽ വച്ചാണ് ഇയാൾക്ക് മർദ്ദനമേറ്റത്. രാത്രി 11 മണിയോടെയാണ് സംഭവം. ബാർ ജീവനക്കാരാണ് ഇയാളെ മർദ്ദിച്ചതെന്ന് ആരോപണമുണ്ട്. 

പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയോടെ മരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം

തമ്പാനൂരിൽ ഹോട്ടലിൽ പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് കുടുംബം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ