7 കോടിയുടെ ദുബായ് ലോട്ടറി രണ്ടാമതും അടിച്ചു, ഇരട്ടഭാഗ്യം നേടുന്ന എട്ടാമത്തെയാളായി തിരുവനന്തപുരം സ്വദേശി
By സമകാലിക മലയാളം ഡെസ്ക് | Published: 12th May 2022 09:57 AM |
Last Updated: 12th May 2022 09:57 AM | A+A A- |

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്
ദുബായ്; 2019ലാണ് പ്രവാസി മലയാളിയായ ശ്രീസുനിൽ ശ്രീധരനെ ദുബായിലെ ഭാഗ്യദേവത കനിയുന്നത്. അന്ന് ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റിലൂടെ 10 ലക്ഷം ഡോളറിന്റെ (ഏകദേശം 7.7 കോടി രൂപ) ഒന്നാം സമ്മാനമാണ് ശ്രീസുനിൽ നേടിയത്. മൂന്നു വർഷത്തിനു ശേഷം അതേ സമ്മാനം അദ്ദേഹത്തേ തേടി വീണ്ടും എത്തിയിരിക്കുകയാണ്.
തിരുവനന്തപുരം കാര്യവട്ടം സ്വദേശിയായ ശ്രീസുനിലിനാണ് രണ്ടാമതും ലോട്ടറി അടിച്ചത്. ഇത്തവണയും 10 ലക്ഷം ഡോളർ തന്നെയാണ് ശ്രീസുനിലിന്റെ സമ്മാനം. സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ശ്രീസുനിൽ ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുത്തത്. സമ്മാനത്തുക ഇവർ തുല്യമായി വീതിക്കും. രണ്ടാമതും ഡ്യൂട്ടി ഫ്രീ ടിക്കറ്റിന്റെ സമ്മാനം നേടുന്ന എട്ടാമത്തെ വ്യക്തിയാണ് ശ്രീസുനിൽ.
2019 സെപ്റ്റംബറിലാണ് ആദ്യമായി ശ്രീസുനിലിന് ലോട്ടറിയടിക്കുന്നത്. തുടർന്ന് ഫെബ്രുവരി 2020ൽ ആഡംബര കാറും സമ്മാനമായി നേടിയിരുന്നു. റേയ്ഞ്ച് റോവറിന്റെ ആഡംബര വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയത്. കഴിഞ്ഞ 20 വർഷമായി ശ്രീസുനിൽ മുടങ്ങാതെ ഡ്യൂട്ടി ഫ്രീ ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. എഞ്ചിനീയറിങ് ബിരുദധാരിയായ ശ്രീധരൻ അബുദാബിയിലെ ഒരു കമ്പനിയിൽ മാനേജറായി ജോലി നോക്കുകയായിരുന്നു. ഇപ്പോൾ ദുബായിൽ സ്വന്തമായി ഒരു ഓൺലൈൻ ട്രെയ്ഡിങ് ബിസിനസ് നടത്തുകയാണ്. വർഷങ്ങളായി ദുബായിലാണ് താമസം. ഭാര്യയും ഒരു മകനുമുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ