ഗുരുവായൂര്‍-തൃശൂര്‍ ട്രെയിന്‍ സര്‍വീസ് ഈ മാസം 30 മുതല്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th May 2022 08:38 AM  |  

Last Updated: 18th May 2022 08:38 AM  |   A+A-   |  

Guruvayur-Thrissur train service from 30th of this month

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ഈ മാസം 30 മുതല്‍ വീണ്ടും ഓടിത്തുടങ്ങും. എക്‌സ്പ്രസ് തീവണ്ടിയായാണ് സര്‍വീസ് നടത്തുക. 

16 കോച്ചുള്ള വണ്ടിയാണ് ഓടിക്കുക. രാവിലെ 9.05ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന വണ്ടി 9.35ന് തൃശ്ശൂരിലെത്തും. തൃശ്ശൂരില്‍നിന്ന് 11.25ന് മടങ്ങി 11.55ന് ഗുരുവായൂരിലെത്തും.

ഗുരുവായൂര്‍ തീര്‍ത്ഥാടകരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് സര്‍വീസ് പുനഃരാരംഭിക്കുന്നത്. ഗുരുവായൂര്‍  -എറണാകുളം പാസഞ്ചര്‍ തീവണ്ടി ഓടിക്കുന്ന കാര്യവും റെയില്‍വേയുടെ സജീവ പരിഗണനയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം 'അമ്പലത്തിൽ വേണ്ട, അമ്മമാരുടെ മുന്നിൽ മതി'; ശ്രീരാമകൃഷ്ണന്റെ മകൾ വിവാഹിതയാവുന്നു, ചടങ്ങ് വൃദ്ധ സദനത്തിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ