എറണാകുളത്തും തൃശൂരും കനത്ത മഴ തുടരും; ​കൊച്ചിയിൽ വെള്ളക്കെട്ട്, ഗതാ​ഗതം തടസപ്പെട്ടു, വ്യാപക നാശനഷ്ടം

സൗത്ത് റെയിൽവേ സ്റ്റേഷൻ, ഇടപ്പിള്ളി, എംജി റോ‍ഡ്,  കലൂർ സൗത്ത് എന്നിവിടങ്ങളിൽ വെള്ളത്തിനടിയിലായി
ചിത്രം: എ സനേഷ്
ചിത്രം: എ സനേഷ്

കൊച്ചി; സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്നു. എറണാകുളത്തും തൃശൂരും മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയിൽ കൊച്ചിയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. സംസ്ഥാനത്തിന്റെ പല ഭാ​ഗത്തുനിന്നും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 

അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ  മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എറണാകുളത്തും തൃശൂരും ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. സൗത്ത് റെയിൽവേ സ്റ്റേഷൻ, ഇടപ്പിള്ളി, എംജി റോ‍ഡ്,  കലൂർ സൗത്ത് എന്നിവിടങ്ങളിൽ വെള്ളത്തിനടിയിലായി. എംജി റോഡിലുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് പല സ്ഥലങ്ങളിലും ​ഗതാ​ഗതം തടസപ്പെട്ടു. തൃപ്പൂണിത്തുറയിലെ നിരവധി വീടുകളിലും വെള്ളം കയറി. ഇവിടെനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ശ്രമങ്ങൾ നടക്കുകയാണ്. 

ഇടുക്കിയിൽ നെടുങ്കണ്ടത്ത് വീടിനു മുകളിൽ മരം വീണു. കോമ്പയാർ പുതുക്കിൽ സുരേഷിന്റെ വീട്ടിലാണ് മരം വീണത്. അപകടത്തിൽ ആളപായമില്ല. കോഴിക്കോട് കൊയിലാണ്ടി ദേശിയ പാതയിൽ മരം വീണ് ​ഗതാ​ഗതം തടസപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com