റോഡരികില്‍ 45കാരന്റെ മൃതദേഹം; മദ്യപാനികള്‍ ചവിട്ടിക്കൊന്നതെന്ന് പൊലീസ്

വീടിന് മുന്നിലിരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തതിന് കൃഷ്ണകുമാറിനെ പ്രതികള്‍ മര്‍ദ്ദിച്ചിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ആലപ്പുഴ: കായംകുളം കാക്കനാട് റോഡരികില്‍ 45 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കായംകുളം പെരിങ്ങാല സ്വദേശി കൃഷ്ണകുമാറിനെ മദ്യപാനികള്‍ ചവിട്ടി കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. വീടിന് മുന്നിലിരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തതിന് കൃഷ്ണകുമാറിനെ പ്രതികള്‍ മര്‍ദ്ദിച്ചിരുന്നു. വൃഷ്ണത്തില്‍ ഏറ്റ ചവിട്ടാണ് മരണ കാരണമായത്. രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന.

കായംകുളം പെരിങ്ങാല കൃഷ്ണാലയത്തില്‍ കൃഷ്ണകുമാറിനെയാണ് വീടിനു സമീപത്തെ റോഡില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പോസ്റ്റമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലിസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com