പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അമ്മയും മകനും അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം വഴിയാണ് ഇറുമ്പയം സ്വദേശിയായ പെണ്‍കുട്ടി വിഷ്ണുവിനെ പരിചയപ്പെടുന്നത്
Published on

കോട്ടയം: നവമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. മൂവാറ്റുപുഴ സ്വദേശി വിഷ്ണു (21), ഇയാളുടെ അമ്മ ടിന്റു (40), ഇവരുടെ ആണ്‍സുഹൃത്ത് കൊല്ലം പൊഴിക്കര സ്വദേശി സുരേഷ് (44) എന്നിവരാണ് അറസ്റ്റിലായത്. 

കര്‍ണാടകയിലെ സുള്ള്യ ഭാഗത്ത് കുമ്പളശേരി എന്ന സ്ഥലത്തുനിന്നാണ് വെള്ളൂര്‍ പൊലീസ് പ്രതികളെ പിടികൂടിയത്. പീഡനത്തിന് കൂട്ടുനിന്നതിനാണ് വിഷ്ണുവിന്റെ അമ്മയെയും അവരുടെ സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ പത്താം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. 

ഇന്‍സ്റ്റഗ്രാം വഴിയാണ് ഇറുമ്പയം സ്വദേശിയായ പെണ്‍കുട്ടി വിഷ്ണുവിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി വിഷ്ണുവിനോടൊപ്പം പോകുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെ പ്രതികള്‍ പെണ്‍കുട്ടിയെ മൂവാറ്റുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ വെള്ളൂര്‍ പൊലീസ് കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്നും പ്രതികളെ പിടികൂടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com