'പൊലീസ് നരനായാട്ട് നടത്തുന്നു'; ആലപ്പുഴ എസ് പി ഓഫീസിലേക്ക് ഇന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ മാര്‍ച്ച്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th May 2022 07:35 AM  |  

Last Updated: 28th May 2022 07:35 AM  |   A+A-   |  

popular

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: മുദ്രാവാക്യം വിളിയുടെ പേരില്‍ പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് ഇന്ന് ആലപ്പുഴ എസ് പി ഓഫീസിലേക്ക് പ്രകടനം നടത്തും. റാലിക്കിടെ കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ പൊലീസ് നരനായാട്ട് നടത്തുന്നു എന്നാണ് ആരോപണം. 

ആര്‍എസ്എസ് പ്രചരണത്തിന് പൊലീസ് തല വെച്ചു കൊടുക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ ചെന്ന്  പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് സോണല്‍ പ്രസിഡന്റ് നവാസ് ഷിഹാബ് കുറ്റപ്പെടുത്തി. 

കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ 18 പേരെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. 

പരിപാടിയുടെ സംഘാടകര്‍ എന്ന നിലയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മതവിദ്വേഷം പ്രചരിപ്പിക്കാന്‍ അവസരം ഒരുക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഘാടകര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം മുദ്രാവാക്യം വിളിച്ച കുട്ടിയെ ഇനിയും പൊലീസിന് കണ്ടെത്താനായിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കാം 

ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം വിളി; 18 പേർ കൂടി അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ