ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം വിളി; 18 പേർ കൂടി അറസ്റ്റിൽ

പരിപാടിയുടെ സംഘാടകർ എന്ന നിലയിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ 18 പേർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത 24 പേരിൽ 18 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് അറസ്റ്റിലായത്. പരിപാടിയുടെ സംഘാടകർ എന്ന നിലയിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. 

കഴിഞ്ഞ ശനിയാഴ്ചയാണ് വിവാദമായ റാലി നടന്നത്. റാലിക്കിടെ ഒരു കുട്ടിയാണ് മത വിദ്വേഷം ജനിപ്പിക്കുന്ന മുദ്രാവാക്യം വിളിച്ചത്. സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. 

അതിനിടെ നാളെ പോപ്പുലർ ഫ്രണ്ട് എസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. റാലിയുടെ പേര് പറഞ്ഞ് എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അന്യായമായി കസ്റ്റഡിയിൽ എടുക്കുന്നവെന്ന് ആരോപിച്ചാണ് പ്രതിഷേധ മാർച്ച്. 

വിഷയത്തിൽ ഉചതമായ നടപടി വേണമെന്ന് ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മാര്‍ച്ചില്‍ എന്തും വിളിച്ചു പറയാമോയെന്ന് കോടതി ചോദിച്ചു. വിളിച്ചവര്‍ക്ക് മാത്രമല്ല സംഘാടകര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. റാലി സംഘടിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

റാലിക്കെതിരെയുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ ഇടപെടല്‍. രാജ്യത്ത് എന്താണ് സംഭവിക്കുന്നത്?. വിദ്വേഷപരമായ മുദ്രാവാക്യം ഉയരുമ്പോള്‍ ശക്തമായ നടപടി ആവശ്യമല്ലേ?. എന്തുകൊണ്ടാണ് ഇത് തടയാന്‍ കഴിയാത്തത്?. സംഘാടകര്‍ക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ല തുടങ്ങിയ ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചു. വിദ്വേഷമുദ്രാവാക്യം ആരു വിളിച്ചാലും കര്‍ശന നടപടിയെടുക്കണം. ആലപ്പുഴ സംഭവത്തില്‍ യുക്തമായ നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com