പബ്ജി കളിക്കാന്‍ ഫോണ്‍ വാങ്ങി നല്‍കിയില്ല; പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th May 2022 11:48 AM  |  

Last Updated: 30th May 2022 11:48 AM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

പാലക്കാട്: പബ്ജി കളിക്കാന്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് പത്താംക്ലാസ്സുകാരന്‍ ജീവനൊടുക്കി. അട്ടപ്പാടി സ്വദേശി ബിന്ദുവിന്റെ മകൻ അഭിജിത്താണ് വീട്ടുമുറ്റത്തെ ഊഞ്ഞാലിൽ തൂങ്ങിമരിച്ചത്.

അട്ടപ്പാടി ജെല്ലിപ്പാറ മൗണ്ട് കാർമൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ്. എസ്എസ്എൽസി പരീക്ഷാഫലം വരാനിരിക്കെയാണ് സംഭവം.  നേരത്തെ പബ്ജി ഗെയിമിന് അടിമപ്പെട്ടതിനെത്തുടർന്ന് അഭിജിത്തിനെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു.

ഇതിന് ശേഷവും പബ്ജി കളിക്കാൻ പുതിയ ഫോൺ വേണം എന്ന് അഭിജിത്ത് നിരന്തരം അമ്മയോട് ആവശ്യപ്പെട്ടു. ഭർത്താവുമായി വേർപ്പെട്ട് താമസിക്കുന്ന ബിന്ദുവിന് സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ ഫോൺ വാങ്ങി നൽകിയിരുന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കാം കേരളത്തിനു മുകളില്‍ ചക്രവാതച്ചുഴി; അഞ്ചു ദിവസം മഴ കനക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ