സ്‌കൂളില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി; പ്ലസ് ടു വിദ്യാര്‍ത്ഥിനിയും യുവാവും ആളൊഴിഞ്ഞ പുരയിടത്തില്‍ മരിച്ച നിലയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2022 08:31 AM  |  

Last Updated: 01st November 2022 08:31 AM  |   A+A-   |  

elisabath

എലിസബത്ത്, അനന്തകൃഷ്ണന്‍

 

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറം തിരുനല്ലൂരിലെ ആളൊഴിഞ്ഞ പുരയിടത്തില്‍
യുവാവിനെയും പ്ലസ് ടു വിദ്യാര്‍ത്ഥിനിയെയും മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം ചെങ്ങണ്ട കരിയില്‍ തിലകന്റെയും ജീജയുടെയും മകന്‍ അനന്തകൃഷ്ണന്‍ (കിച്ചു  23), സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടയം പാലാ സ്വദേശി ഷിബുവിന്റെയും പരേതയായ ബിന്ദുവിന്റെയും മകള്‍ എലിസബത്ത് (17) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്.

ഇന്നലെ രാത്രി ഏഴുമണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അനന്തകൃഷ്ണനെ തൂങ്ങി മരിച്ച നിലയിലും എലിസബത്തിനെ നിലത്ത് കിടക്കുന്ന അവസ്ഥയിലുമാണ് കണ്ടെത്തിയത്. പൂച്ചാക്കലിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ എലിസബത്ത് സ്‌കൂളില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. 

പെണ്‍കുട്ടി സ്‌കൂളില്‍ എത്തിയില്ലെന്ന വിവരം സ്‌കൂള്‍ അധികൃതര്‍ വിളിച്ച് അറിയിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആളൊഴിഞ്ഞ കൊപ്ര ഷെഡില്‍ മൃതദേഹങ്ങള്‍ കണ്ടത്. ഫാബ്രിക്കേഷന്‍ ജീവനക്കാരനാണ് അനന്തകൃഷ്ണന്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിവാഹപ്പിറ്റേന്ന് നവവധു വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ