'നിലവിളിയെ ദുരുപയോഗം ചെയ്യുന്നവര്‍' കുടുങ്ങും; ആംബുലന്‍സുകള്‍ക്ക് മാനദണ്ഡം വരുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2022 07:38 PM  |  

Last Updated: 02nd November 2022 07:38 PM  |   A+A-   |  

ambulance

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃത ആംബുലന്‍സുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ആംബുലന്‍സുകള്‍ക്ക് മാനദണ്ഡം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആംബുലന്‍സുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പരിശീലനവും പൊലീസ് വെരിഫിക്കേഷനും നിര്‍ബന്ധമാക്കും. 

ആംബുലന്‍സ് സേവനങ്ങളെ സംസ്ഥാനത്ത് ഉടനീളം ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആംബുലന്‍സുകളുടെ സേവനവും പ്രവര്‍ത്തനവും അഞ്ചംഗ സമിതി പഠിക്കും. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 

ആംബുലന്‍സുകളുടെ നിറം ഏകീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സേവനം മെച്ചപ്പെടുത്താന്‍ ആരോഗ്യ- ഗതാഗത വകുപ്പുകള്‍ സംയുക്തമായി നടപടി എടുക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാന്തം ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച് ബൈക്കില്‍ 'വിലസല്‍'; കൈയോടെ പൊക്കി, വിദ്യാര്‍ഥിക്ക് 9000 രൂപ പിഴ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ