ഇടിയോട് കൂടിയ ശക്തമായ മഴ, 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ഞായറാഴ്ച വരെ തുടരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2022 07:16 AM  |  

Last Updated: 03rd November 2022 07:16 AM  |   A+A-   |  

rain

ഫയല്‍ ചിത്രം

 

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത.  9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,  ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്,  മലപ്പുറം ജില്ലകൾക്കാണ് ജാ​ഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. തുലാവർഷത്തിന്റെ ഭാഗമായുള്ള ഇടിയോട് കൂടിയ മഴയാണ് കിട്ടുക. 

ഞായറാഴ്ച വരെ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,  ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം.കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,  ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ,  പാലക്കാട് ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലും യെലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ ഇന്നലെ കനത്ത മഴ പെയ്തിരുന്നു.  മുക്കത്ത് ഇടിമിന്നലേറ്റ് വീടിന് കേടുപാട് പറ്റി. . വീട്ടു മുറ്റത്തു കെട്ടിയിട്ട ആട്ടിന്‍ കുട്ടി മിന്നലേറ്റ്  ചത്തു. ഉച്ചക്ക് ശേഷമാണ് മലയോര മേഖലയില്‍ മഴ കനത്തത്. കൂരാച്ചുണ്ട്, ചക്കിട്ടപാറ, തിരുവമ്പാടി, കുറ്റ്യാടി    മേഖലകളില്‍ ശക്തമായ  മഴയാണ് പെയ്തത്. ഇടിമിന്നലില്‍ മുക്കത്ത് കനത്ത നാശ നഷ്ടമുണ്ടായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സാഹിത്യകാരൻ ടി പി രാജീവൻ അന്തരിച്ചു

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ