മദ്യപാനത്തിനിടെ തർക്കം, പയ്യോളിയിൽ യുവാവ് മർദ്ദനമേറ്റു മരിച്ചു; നാട്ടുകാരായ മൂന്നു പേർ കസ്റ്റഡിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2022 08:38 AM  |  

Last Updated: 03rd November 2022 08:38 AM  |   A+A-   |  

payoli

കൊല്ലപ്പെട്ട സഹദ്

 

കോഴിക്കോട്; വാക്കുതർക്കത്തെ തുടർന്നുണ്ടായ അടിപിടിയിൽ ​ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പള്ളിക്കര സ്വദേശി കുനിയിൽ കുളങ്ങര സഹദ് ആണ് മരിച്ചത്. കോഴിക്കോട് പയ്യോളിയിൽ വൈകിട്ട് ആറരയോടെയാണ് സംഭവമുണ്ടായത്. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന്  പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് നാട്ടുകാരായ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. 

പയ്യോളി സ്വദേശികളായ, അലി, ഷൈജൽ, ഇസ്മായിൽ  എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.  പയ്യോളി ഹൈസ്കൂളിന് സമീപത്തെ തട്ടുകടയിൽ വെച്ചാണ് സംഭവമുണ്ടാകുന്നത്. ​സഹദിനെ ആദ്യം കൊയിലാണ്ടി താലൂക് ആശുപത്രിയിലാണ് എത്തിച്ചത്. പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കുടുംബ കലഹം പരിഹരിക്കാൻ സ്റ്റേഷനിലെത്തിയ യുവതിയുമായി കറക്കം, വീട് വിട്ട് ഇറങ്ങാൻ പ്രലോഭനം; എസ്ഐക്ക് സസ്പെൻഷൻ

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ